Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.T. Benny

വി​ര​മി​ക്ക​ല്‍ സ​മ്മാ​ന​മാ​യി അ​ധ്യാ​പ​ക​ന് 13 ല​ക്ഷ​ത്തി​ന്‍റെ കാ​ര്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: സ്ഥ​​​ല​​​പ​​​രി​​​മി​​​തി​​​യും ഭൗ​​​തി​​​ക​​​സാ​​​ഹ​​​ച​​​ര്യ​​​ക്കു​​​റ​​​വും കാ​​​ര​​​ണം വീ​​​ര്‍​പ്പു​​​മു​​​ട്ടി​​​യ സ​​​ര്‍​ക്കാ​​​ര്‍ വി​​​ദ്യാ​​​ല​​​യ​​​ത്തെ നി​​​ശ്ച​​​യ​​​ദാ​​​ര്‍​ഢ്യ​​​വും സാ​​​മൂ​​​ഹി​​​ക പ​​​ങ്കാ​​​ളി​​​ത്ത​​​വും കൊ​​​ണ്ട് ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​ച്ച മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ന് വി​​​ര​​​മി​​​ക്ക​​​ല്‍ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​ത് 13 ല​​​ക്ഷ​​​ത്തി​​​ന്‍റെ മാ​​​രു​​​തി ബ്ര​​​സ കാ​​​ര്‍.

ചെ​​​മ്മ​​​നാ​​​ട് വെ​​​സ്റ്റ് ഗ​​​വ. യു​​​പി സ്‌​​​കൂ​​​ള്‍ മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ന്‍ പി.​​​ടി. ബെ​​​ന്നി​​​യെ​​​യാ​​​ണ് പി​​​ടി​​​എ ക​​​മ്മി​​​റ്റി സ​​​മ്മാ​​​നം ന​​​ല്‍​കി ഞെ​​​ട്ടി​​​ച്ച​​​ത്. 33 വ​​​ര്‍​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ക​​​ണ്ണൂ​​​ര്‍ ഇ​​​രി​​​ട്ടി മ​​​ണി​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി​​​യാ​​​യ ബെ​​​ന്നി വി​​​ര​​​മി​​​ച്ച​​​ത്.

2019 ജൂ​​​ണ്‍ ആ​​​റി​​​നാ​​​ണ് ബെ​​​ന്നി ചെ​​​മ്മ​​​നാ​​​ട് വെ​​​സ്റ്റ് സ്‌​​​കൂ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. മു​​​ന്പ് മ​​​റ്റു ചി​​​ല വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​പ്പോ​​​ഴു​​​ണ്ടാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട പി​​​ടി​​​എ ബെ​​​ന്നി​​​യെ സ​​​മീ​​​പി​​​ച്ച് സ്‌​​​കൂ​​​ളി​​​ലേ​​​ക്കു സേ​​​വ​​​നം മാ​​​റ്റാ​​​ന്‍ അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഉ​​​ള്‍​പ്പെ​​​ടെ 21 മാ​​​സം അ​​​ദ്ദേ​​​ഹം മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചു. പി​​​ന്നീ​​​ട് ഇ​​​വി​​​ടെ​​​ത്ത​​​ന്നെ മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​നാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം കി​​​ട്ടി. ഒ​​​രു വ​​​ര്‍​ഷം​​കൊ​​​ണ്ട് പ​​​ടി​​​യി​​​റ​​​ങ്ങ​​​ണം എ​​​ന്നു ക​​​രു​​​തി എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ബെ​​​ന്നി. പി​​​ന്നെ എ​​​ങ്ങോ​​​ട്ടും പോ​​​കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല.

582 കു​​​ട്ടി​​​ക​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കാ​​​റ്റും വെ​​​ളി​​​ച്ച​​​വും കി​​​ട്ടാ​​​ത്ത ഇ​​​ടു​​​ങ്ങി​​​യ ക്ലാ​​​സ് മു​​​റി​​​ക​​​ള്‍, ക​​​ളി​​​സ്ഥ​​​ലം ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ, ഭൂ​​​രി​​​ഭാ​​​ഗ​​​വും അ​​​തി​​​ഥി അ​​​ധ്യാ​​​പ​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ സ്‌​​​കൂ​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ദ്യം പു​​​തി​​​യ കെ​​​ട്ടി​​​ടം നി​​​ര്‍​മി​​​ക്കാ​​​ന്‍ ബെ​​​ന്നി അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 10 സെ​​​ന്‍റ് ഭൂ​​​മി ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും തീ​​​ര​​​ദേ​​​ശ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം പു​​​ലി​​​വാ​​​ലാ​​​യ​​​തി​​​നാ​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പോ​​​ലും ന​​​ട​​​ന്നി​​​ല്ല. ഇ​​​തി​​​നി​​​ടെ പി​​​ടി​​​എ, മ​​​ദ​​​ര്‍ പി​​​ടി​​​എ, എ​​​സ്എം​​​സി ക​​​മ്മി​​​റ്റി​​​ക​​​ളെ​​​യും സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​യും കോ​​​ര്‍​ത്തി​​​ണ​​​ക്കി അ​​​ക്കാ​​​ദ​​​മി​​​ക നി​​​ല​​​വാ​​​രം ഉ​​​യ​​​ര്‍​ത്താ​​​ന്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശ്ര​​​മം ഫ​​​ലം ക​​​ണ്ടു.

ഇ​​​തോ​​​ടെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം 582ല്‍ ​​​നി​​​ന്ന് 856ലെ​​​ത്തി. 274 കു​​​ട്ടി​​​ക​​​ള്‍ കൂ​​​ടി​​​യ​​​പ്പോ​​​ള്‍ ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ക്കു​​​റ​​​വ് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി. ഒ​​​ന്പ​​​ത് ക്ലാ​​​സു​​​ക​​​ള്‍ ചെ​​​മ്മ​​​നാ​​​ട് ജ​​​മാ​​​അ​​​ത്ത് മ​​​ദ്ര​​​സ​​​യി​​​ലേ​​​ക്കും പ്രീ​​​പ്രൈ​​​മ​​​റി​​​യു​​​ടെ നാ​​​ലു ക്ലാ​​​സു​​​ക​​​ള്‍ മറ്റൊരു മ​​​ദ്ര​​​സ​​​യി​​​ലേ​​​ക്കും മാ​​​റ്റി. പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ പൊ​​​ളി​​​ച്ചു​​​മാ​​​റ്റി. ചെ​​​മ്മ​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത്, സ​​​ര്‍​വ​​​ശി​​​ക്ഷാ അ​​​ഭി​​​യാ​​​ന്‍, അ​​​ധ്യാ​​​പ​​​ക ര​​​ക്ഷാ​​​ക​​​ര്‍​തൃ​​​സ​​​മി​​​തി എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ എ​​​ല്ലാ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും മൂ​​​ന്നു​​​നി​​​ല​​​ക​​​ളാ​​​യി ഉ​​​യ​​​ര്‍​ത്തി.

ക്ലാ​​​സു​​​ക​​​ളെ​​​ല്ലാം സ്വ​​​ന്തം കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ക്കി. ഇ​​​പ്പോ​​​ള്‍ 690 കു​​​ട്ടി​​​ക​​​ളും 21 ഡി​​​വി​​​ഷ​​​നും 25 സ്ഥി​​​രം അ​​​ധ്യാ​​​പ​​​ക​​​രും ഈ ​​​ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലു​​​ണ്ട്. ചെ​​​മ്മ​​​നാ​​​ട് വെ​​​സ്റ്റ് യു​​​പി സ്‌​​​കൂ​​​ള്‍ ലാ​​​ന്‍​ഡ് പ​​​ര്‍​ച്ചേ​​​സ് ക​​​മ്മി​​​റ്റി​​​യും മു​​​ന്‍ മ​​​ന്ത്രി സി.​​​ടി. അ​​​ഹ​​​മ്മ​​​ദ​​​ലി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ചെ​​​മ്മ​​​നാ​​​ട് ജ​​​മാ​​​അ​​​ത്ത് ക​​​മ്മി​​​റ്റി​​​യും ചെ​​​മ്മ​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തും ചേ​​​ര്‍​ന്ന് 25 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ന​​​രി​​​കെ അ​​​ടു​​​ത്തി​​​ടെ 10 സെ​​​ന്‍റ് ഭൂ​​​മി വാ​​​ങ്ങി. 1.38 കോ​​​ടി രൂ​​​പ​​​യു​​​ടെ കി​​​ഫ്ബി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് പു​​​തി​​​യ കെ​​​ട്ടി​​​ടം നി​​​ര്‍​മി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി പൂ​​​ര്‍​ത്തി​​​യാ​​​യി​​​വ​​​രി​​​ക​​​യാ​​​ണ്.

Latest News

Corehub Up